വടകര: മുനിസിപ്പൽ കൗൺസിലറും
കോൺഗ്രസ് ബ്ലോക്ക്പ്രസിഡൻ്റുമായിരുന്ന പുളിക്കൂൽ മഹമൂദിന്റെ ഇരുപതാം ചരമവാർഷികം കോൺഗ്രസ് നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം വടകര ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ: ഈ നാരായണൻ നായർ ഉദ്ലാടനം ചെയ്തു. ബ്ലോക്ക് പ്രസി: സതീശൻ കുരിയാടി, ,നല്ലാടത്ത് രാഘവൻ, വി.കെ.പ്രേമൻ, പുറന്തോടത്ത് സുകുമാരൻ, പി.എസ് രഞ്ജിത്ത് കുമാർ , ടി വി സുധീർ കുമാർ, അഡ്വ : പി.ടി.കെ നജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
