വടകര: കടത്തനാട് കെപിസിജിഎം കളരിസംഘം 60-ാം വാര്‍ഷികാഘോഷത്തിന് 22-ാം തിയതി ഞായറാഴ്ച തിരശ്ശീല വീഴും. ഒരു
വര്‍ഷത്തെ ആഘോഷ പരിപാടികളുടെ സമാപനവും ജില്ലാതല കളരിപ്പയറ്റ് പ്രദര്‍ശന മത്സരവും അന്നു വൈകുന്നേരം ലോകനാര്‍കാവില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീരചരിതങ്ങളാല്‍ ഇടം നേടിയ ലോകനാര്‍കാവില്‍ പ്രത്യേകം സജ്ജമാക്കുന്ന അങ്കത്തട്ടില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എംഎല്‍എ, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗുരുക്കള്‍ മധു പുതുപ്പണം, ടി.രാജന്, കെ.ശ്രീധരന്, കെ.ഗോപാലന്, അഡ്വ.ഇ.നാരായണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ ഗുരുക്കള്‍ മധു പുതുപ്പണം, ടി.രാജന്, കെ.ശ്രീധരന്, കെ.ഗോപാലന്, അഡ്വ.ഇ.നാരായണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.