വടകര: താഴെപ്പള്ളി ഭാഗം ജെബി സ്കൂളില്‍ 3,4 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ‘കലപില’ എന്ന പേരില്‍ ദ്വിദിന പഠന
ക്യാമ്പിന് തുടക്കമായി. 45-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.അബ്ദുല്‍ ഹക്കീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലെ പഠന-കലാവാസനകള്‍ വളര്‍ത്തുന്നതിന് ഇത്തരം പഠന ക്യാമ്പുകള്‍ സഹായകമാവുമെന്നു കൗണ്‍സിലര്‍ പറഞ്ഞു. ഇതിന് തയ്യാറായ സ്കൂള്‍ അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. പി.ടി.എ കമ്മിറ്റി അംഗം കെ.പി.മഷ്ഹൂദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എംഐ സഭാ മാനേജര്‍ അബ്ദുല്‍ കരീം, മുന്‍ പ്രധാന അധ്യാപകന് പ്രഭാകരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് ടി. കെ.കുഞ്ഞബ്ദുല്ല സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ മാജിദ് നന്ദിയും പറഞ്ഞു
വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ക്യാമ്പില്‍ ഈസി ഇംഗ്ലീഷ്, എഴുത്തും വായനയും, കരുത്തേകാം സെന്‍സായി, ദൃശ്യം-നാടക കളരി,
കണക്കിലെ കാര്യം, മഷിത്തണ്ട്, വരയും കുറിയും, ആട്ടവും പാട്ടും, ഇശല്‍ സായാഹ്നം എന്നിവയാണ് വിഷയങ്ങള്‍. നിസാബി, ഷഹീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ക്യാമ്പില്‍ ഈസി ഇംഗ്ലീഷ്, എഴുത്തും വായനയും, കരുത്തേകാം സെന്‍സായി, ദൃശ്യം-നാടക കളരി,
