വടകര: യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും ആശയമണ്ഡലത്തില്‍ പ്രാധാന്യം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എല്ലാ
പുരോഗമന ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചെന്ന് യുറീക്ക മുന്‍ മാനേജിങ്ങ് എഡിറ്റര്‍ ടി.പി.സുകുമാരന്‍ അഭിപ്രായപ്പെട്ടു. ലൂസി ഫോസിലിന്റെ കണ്ടെത്തല്‍ പരിണാമ സിദ്ധാന്തത്തിന് വലിയ സാധൂകരണം നല്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സൃഷ്ടിയെ സംബന്ധിച്ച അശാസ്ത്രീയ ധാരണകളെയും കെട്ടുകഥകളെയും നിരാകരിക്കുന്നതാണ് പരിണാമ സിദ്ധാന്ത പഠനങ്ങള്‍. ഈ സിദ്ധാന്തത്തിനുള്ള സാധൂകരണമാണ് ലൂസി ഫോസിലിന്റെ കണ്ടെത്തല്‍.
ലൂസി ഫോസില്‍ കണ്ടെത്തിയതിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും എം.ദാസന് സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരിണാമവിശേഷങ്ങള്‍ എന്ന വിഷയത്തില്‍ വടകരയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ടി.പി.സുകുമാരന്‍. 1974 നവംബര്‍ 14 ന് എത്യോപ്യയില്‍ കണ്ടെത്തിയ ഫോസിലായിരുന്നു ഇരുകാലില്‍ നിവര്‍ന്ന് നില്ക്കുന്ന ആദ്യത്തെ സ്ത്രീ എന്ന ലൂസി.
ഈ കണ്ടെത്തല്‍ സൃഷ്ടിവാദത്തിന്റെ അടിത്തറയിളക്കുന്നതാണെങ്കിലും സൃഷ്ടിവാദത്തെ അന്ധമായി ന്യായീകരിക്കുന്നവരുടെ
എണ്ണത്തില്‍ വലിയ കുറവൊന്നും ഇന്നും സംഭവിച്ചിട്ടില്ല. അതിന് കാരണം നമ്മുടെ അധ്യാപകരില്‍ ഒരു വിഭാഗം പരിണാമ സിദ്ധാന്തം സ്വയം അംഗീകരിക്കാതെയാണ് അത് കുട്ടികളിലേക്ക് വിനിമയം ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ്. കുട്ടിക്കാലത്ത് അശാസ്ത്രീയ ധാരണകളാണ് അവര്‍ ഹൃദിസ്ഥമാക്കുന്നത്. ഇപ്പോഴാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ശാസ്ത്രീയധാരണകളെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളും നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ യുക്തിചിന്തക്ക് കൂടുതല്‍ പരിഗണന കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ടി.പി.സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. യൂനുസ് വളപ്പില്‍ അധ്യക്ഷത വഹിച്ചു. മണലില്‍ മോഹനന്, കെ.കെ.ബിബിത്ത്, അരവിന്ദാക്ഷന്, പ്രേമരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം.സി. സജീവന് സ്വാഗതം പറഞ്ഞു.