വടകര: സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണബാങ്കുകള്‍ക്ക് കേരളബാങ്ക് ഏര്‍പെടുത്തിയ എക്സലന്‍സ് അവാര്‍ഡ്
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നേടിയ ഏറാമല ബാങ്കിനെ നാട് ആദരിക്കുന്നു. നാളെ (ശനി) വൈകീട്ട് നാലുമണിക്ക് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ബാങ്കിന്റെ ഭരണസമിതിയേയും ജീവനക്കാരേയും ഏറാമലയിലെ പൗരാവലി ആദരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.കെ.രമ, കെ.പി.മോഹനന് എന്നിവര്‍ പങ്കെടുക്കും.
1939-ല്‍ വിവിധോദ്ദേശ സഹകരണസംഘമായി പ്രവര്‍ത്തനം ആരംഭിച്ച ഏറാമല ബാങ്ക് 1962ലാണ് സര്‍വീസ് സഹകരണബാങ്കായി മാറിയത്. സ്വാതന്ത്ര്യസമര സേനാനി കെ.കുഞ്ഞിരാമക്കുറുപ്പായിരുന്നു ആദ്യപ്രസിഡന്റ്. മൂന്നുപതിറ്റാണ്ടായി മനയത്ത് ചന്ദ്രന് പ്രസിഡന്റായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആത്മാര്‍ഥതയും സത്യസന്ധതയും സുതാര്യതയും കോര്‍ത്തിണക്കി ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ എല്ലാ ആവശ്യങ്ങള്‍ക്കും
കൈത്താങ്ങാകാന്‍ കഴിയുന്നതാണ് ഏറാമല ബാങ്കിന്റെ പ്രത്യേകത എന്ന് ഇവര്‍ പറഞ്ഞു. ഓര്‍ക്കാട്ടേരിയിലെ ഹെഡ് ഓഫീസിനു പുറമെ 12 ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. അമ്പതിലേറെ സ്ഥിരം ജീവനക്കാരും മുപ്പതോളം കളക്ഷന്‍ ഏജന്റുമാരും ഉള്‍പെടെ നൂറിലേറെ പേര് ജോലി ചെയ്യുന്നു. 300 കോടിയിലേറെ രൂപ നിക്ഷേപ ബാക്കിനില്പും 250 കോടിയിലേറെ വായ്പാ ബാക്കിനില്പ്പുമായാണ് ബാങ്കിന്റെ പ്രവര്‍ത്തനം. തുടര്‍ച്ചയായി 10 വര്‍ഷത്തോളം 25 ശതമാനം ലാഭവിഹിതം അംഗങ്ങള്‍ക്കു നല്കുന്ന സംസ്ഥാനത്ത് തന്നെ അപൂര്‍വം ബാങ്കുകളില്‍ ഒന്നാണിത്.
ധനകാര്യപ്രവര്ത്തനത്തിനപ്പുറം വൈവിധ്യവത്കരണവും ബാങ്കിന്റേതായുണ്ട്. മയൂരം എന്നപേരില്‍ വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വെന്തവെളിച്ചെണ്ണ, വെര്‍ജിന്‍ ഓയില്‍, ഹെയര്‍ ഓയില്‍ എന്നിവ വിപണിയിലിറക്കുന്നുണ്ട്. പുതിയ രണ്ട് ഉല്പന്നങ്ങള് കൂടി പുറത്തിറക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി എം.കെ.ഭാസ്കരന്, ചെയര്മാന് വി.കെ.സന്തോഷ്കുമാര്‍, ശുഹൈബ് കുന്നത്ത്, പറമ്പത്ത് പ്രഭാകരന്, ടി.കെ.രാമകൃഷ്ണന്, എം.കെ.കുഞ്ഞിരാമന് എന്നിവര്‍ പങ്കെടുത്തു.