വടകര: രാജ്യസഭയില്‍ ഭരണഘടനാ ശില്പി ഡോ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാഷ്ട്രത്തോട് മാപ്പ്
പറഞ്ഞ് മന്ത്രി പദവി രാജി വെക്കണമെന്ന് ആവശ്യപെട്ട് സിപിഐ പ്രവര്‍ത്തകര്‍ വടകരയില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന
പ്രതിഷേധ യോഗം ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അഗം ആര്.സത്യന്, മണ്ഡലം അസി. സെക്രട്ടറി ഇ. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ടി.പി.റഷീദ്, കെ.കെ.രഞ്ജിഷ്, മനോജ്, ഒ എം രാധ എന്നിവര്‍ നേതൃത്വം നല്കി.