വടകര: ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന എക്സൈസ് പരിശോധനയില്‍ 42 കുപ്പി മാഹി മദ്യവുമായി
ഒരാള്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പയ്യാവൂര്‍ പലയാട് മുട്ടത്തില്‍ മിഥുന് തോമസിനെയാണ് (31) എക്സൈസ് പിടികൂടിയത്.
വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.എ.ജയരാജനും പാര്‍ട്ടിയും അഴിയൂരില്‍ നടത്തിയ വാഹന പരിശോധയിലാണ് ഇയാള്‍ പിടിയിലായത്. കെഎല്‍ 59 1291 നമ്പര്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 21 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മാഹിയില്‍ നിന്ന് മദ്യം വാങ്ങി അഴിയൂര്‍ വഴി പുതിയ ബൈപ്പാസിലൂടെ കണ്ണൂരില്‍ ചെന്ന് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്. മാഹിയില്‍ നിന്ന് ഇത്തരം കടത്ത് വര്‍ധിച്ചതായി വിവരം കിട്ടിയതിനാല്‍ എക്സൈസ് അധികൃതര്‍ ജാഗ്രതയിലാണ്. പിന്നാലെയാണ് ഒരാള്‍ വലയിലാവുന്നത്.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വിജയന് വി സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീത് എം പി, മുഹമ്മദ്
റമീസ് കെ, അഖില്‍ കെ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തുഷാര.ടി.പി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ രാജന് പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.