വളയം: അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനും പഞ്ചായത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ വളയം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി വി എം ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് ടി എം വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ ചന്ദ്രന്, ടി ടി കെ ഖാദര്‍ ഹാജി, കെ. കൃഷ്ണന്, കോറോത്ത് അമ്മദ് ഹാജി, ഇ.കെ ചന്തമ്മന്‍, പി.കെ ശങ്കരന്, നസീര്‍ വളയം, സി.വി കുഞ്ഞബ്ദ്ദല്ല, സുനില്‍ കാവുന്തറ, അബൂട്ടി, അറാഫാത്ത് എന്നിവര്‍ സംസാരിച്ചു.