വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ പഠിച്ച പി.നജഫാത്തിമ ദേശീയ
ശാസ്ത്രമേളയിലേക്ക്.
ഡിസംബര്‍ 26 മുതല്‍ 31 വരെ ഹരിയാനയിലെ റായില്‍ (സോനിപത്) നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പി.നജഫാത്തിമയും പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം മേമുണ്ടയില്‍ പഠിക്കുമ്പോള്‍ സംസ്ഥാന ഗണിതശാസ്ത്ര മേളയിലെ പ്രവര്‍ത്തന മാതൃകയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി നജഫാത്തിമ ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാനയില്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയിലേക്ക് നജ ഫാത്തിമയെ തെരഞ്ഞെടുത്തിരിക്കുന്നത്. നജ ഫാത്തിമ ഇപ്പോള്‍ ആവള കുട്ടോത്ത് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. രാഷ്ട്രീയ ബാല വൈജ്ഞാനിക്
പ്രദര്ശനിയും (ആര്‍ബിവിപി) നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗും (എന്‍സിഇആര്‍ടി) സംയുക്തമായാണ് ദേശീയ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്
പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ സമചതുര സ്തംഭം, സമചതുര സ്തൂപിക, സമചതുര സ്തൂപിക പീഠം തുടങ്ങിയ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകള്‍ തമ്മിലുള്ള ബന്ധവും വ്യാപ്തങ്ങള്‍ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന മാതൃകയാണ് നജഫാത്തിമ ദേശീയ ഗണിതശാസ്ത്ര മേളയില്‍ അവതരിപ്പിക്കുന്നത്. മേമുണ്ട സ്കൂള്‍ ഗണിത അധ്യാപകനായ പി കെ ശരത്ത് ആണ് നജ ഫാത്തിമയുടെ ടീച്ചര്‍ ഗൈഡ്. മുയിപ്പോത്ത് പുതിയോട്ടില്‍ വീട്ടില്‍ അബ്ദുറഹിമാന്റെയും റയ്ഹാനത്തിന്റെയും മകളാണ് നജ ഫാത്തിമ.