ചെരണ്ടത്തൂര്‍: ചിരപുരാതനവും പ്രസിദ്ധവുമായ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവം 23ന് വൈകുന്നേരം
അഞ്ചിനു കൊടിയേറും. 30 വരെയാണ് ഉത്സവം.
27ന് രാത്രി ഏഴിന് പ്രദേശത്തെ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും. 28ന് രാത്രി ഏഴ് മുതല്‍ നട്ടത്തിറ കെട്ടിയാടും. 29ന് വൈകുന്നേരം ആറിന് ഹരിശ്രീ കലാസമിതി തേഞ്ഞിപ്പാലം അവതരിപ്പിക്കുന്ന ഡിജിറ്റല്‍ മിറര്‍ ഡാന്‍സിന്റെയും കോഴിക്കോട് കളിയാട്ട കലാസമിതിയുടെ ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള താലപ്പൊലി എഴുന്നള്ളത്തും തുടര്‍ന്ന് ദൈവങ്ങളുടെ വെള്ളാട്ടങ്ങളും കുട്ടിച്ചാത്തന്റെ കനലാട്ടവും നടക്കും. 30ന് കാലത്ത് ആറു മുതല്‍ ദൈവങ്ങളുടെ തിറയാട്ടം. ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം.