വടകര: അടക്കാത്തെരുവില്‍ മുനസിപ്പല്‍ 11-ാം വാര്‍ഡ് മുസ്ലിംലീഗ് കണ്വെന്ഷന് പി.കെ.സി.ഇല്യാസ് ഉദ്ഘാടനം ചെയ്തു. വരുന്ന
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍ ഫണ്ട് സമാഹരണത്തിനു മുഴുവന്‍ വീടുകളിലും കയറി ഫണ്ട് സമാഹരിക്കാനും ചന്ദ്രിക ക്യാമ്പയിന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. വാര്‍ഡ് പ്രസിഡന്റ് ഒതയോത്ത് അബ്ബാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് നിരീക്ഷകനായ തിണ്ടഞ്ചേരി ഗഫൂര്‍, മീനത്ത് മുഹമ്മദ്, ടി.കെ.വി.സക്കറിയ, കോറോത്ത് മുസ്തഫ, വടക്കയില്‍ അബ്ദുറഹിമാന്, പുത്തൂര്‍ ശുക്കൂര്‍, ഷാഹുല്‍ ഹമീദ്, കണ്ടിയില്‍ നാസര്‍. താഴെക്കുന്നത്ത് ജമാല്‍ എന്നിവര്‍ സംസാരിച്ചു. വടക്കയില്‍ റഫീഖ് സ്വാഗതവും കോരം വളപ്പില്‍ ഹാരിസ് നന്ദിയും പറഞ്ഞു.
