വട്ടോളി: കക്കട്ടില്‍ കെ. മാളില്‍ ആധുനിക സൗകര്യത്തോടെ നിര്‍മിച്ച മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ ഉദ്ഘാടനത്തിനെത്തിയ സിനിമാ
നടന് കുഞ്ചാക്കോ ബോബനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി. തിയേറ്റര്‍ ഉദ്ഘാടന ഹാളിന് പുറത്തെ വേദിയില്‍ എത്തിയ നടനെ കാണാന്‍ ജനം തിക്കിതിരക്കി. തൊട്ടുത്തെ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പോലും സ്ത്രീകളും കുട്ടികളുമടക്കം സ്ഥാനം പിടിച്ചു. പുരുഷാരത്തെ നിയന്ത്രിക്കാന്‍ ഏറെ പണിപ്പെട്ടു. മോഹന്‍ലാല്‍ ഫാന്സില് പെട്ടവര്‍
കുഞ്ചാക്കോവിന് ഉപഹാരം നല്കി.
സിനിമാ താരങ്ങളായ സജിന്‍ ഗോപു, ലിറ്റില്‍ സ്റ്റീഫന്‍, കെ മാള്‍ എംഡി കുമാരന് കണ്ടോത്ത്, ജി.രാജേഷ് സെനില്‍, വി.ആര് റാം കുമാര്‍, രമേശ് കയ്യാല, സുലൈമാന്‍, പി.പി.രാജന് എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
-എലിയാറ ആനന്ദന്