ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135
പാമ്പുകളെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്.
കരിമൂര്ഖന്, അണലി, ശംഖുവരയന്‍, പച്ചില പാമ്പ്, ചേര, ചട്ടിത്തലയന്‍, നാഗത്താന് തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. ചട്ടിത്തലയന്‍, നാഗത്താന്, പച്ചില പാമ്പ് എന്നിവയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.
പമ്പയില്‍ പിടിച്ച പാമ്പുകളുടെ കൂട്ടത്തില്‍ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരായ അഭിനേഷ്, ബൈജു, മരക്കൂട്ടത്ത് വിശാല്‍ എന്നിവരുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തില്‍ പെട്ട ആറു വയസുകാരിക്ക് ശബരിമലയില്‍ പാമ്പ് കടിയേറ്റിരുന്നു. ബാലികയെ പമ്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ കൂടുതല്‍ പാമ്പുപിടുത്തക്കാരെ നിയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.