വടകര: കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് കാരണം കര്‍ഷകര്‍ കാര്‍ഷികവൃത്തി തന്നെ
ഉപേക്ഷിക്കേണ്ട അവസ്ഥ. ചേമ്പ്, വാഴ, മരച്ചീനി, ചേന തുടങ്ങിയ ചെറുകൃഷിയായിരുന്നു മുമ്പ് നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തെങ്ങിന് തൈകള്‍ക്കും കമുകുകള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു. വടകരയിലെ വിവധ പ്രദേശങ്ങളില്‍ പന്നികള്‍ മനുഷ്യ ജീവനും ഭീഷണിയായിരിക്കുകയാണ്. ഇത് കാരണം സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു. വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം. പി.രാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.രാമകൃഷ്ണന്, ഗംഗാധരകുറുപ്പ് കോയിറ്റോടി, പി. പി.രാജന്, രജിത് കുമാര്‍.കെ, സുനില്‍ കുമാര്‍. എ.പി, രഘുനാഥ്, അരവിന്ദാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
