വടകര: ചോറോട് മുട്ടുങ്ങലില്‍ വീട് നിര്‍മാണത്തിനിടെ തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു. ഇരിങ്ങല്‍ അറുവയില്‍ മീത്തല്‍
ജയരാജാണ് (51) മരിച്ചത്. ഇന്ന് രാവിലെ മുട്ടുങ്ങല്‍ വിഡിഎല്‍പി സ്കൂളിനു സമീപം ചേക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ജോലിക്കിടെ രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. കിണറിലേക്ക് വീണാണ്
അപകടം. വടകരയില്‍ നിന്ന് അഗ്നിശമന സേനയെത്തി ആളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. പടവില്‍ തലയടിച്ചാണ് വീണത്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. സ്റ്റേഷന് ഓഫീസര്‍ വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആളെ പുറത്തെടുത്തത്.

