
മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. 2011ലെ സെന്‍സസ് പ്രകാരം 2015ല്‍ വാര്‍ഡ് വിഭജനം നടന്നതാണ്. പുതിയ സെന്‍സസ് വരാതെ വീണ്ടും വാര്‍ഡ് വിഭജനത്തിന് സാധ്യതയില്ല എന്നാണ് കൗണ്‍സിലര്‍മാര്‍ വാദിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ഉത്തരവ് പ്രകാരം നടത്തിയ വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.2015ല്‍ വാര്‍ഡ് വിഭജനം നടന്നെങ്കിലും അന്ന് പഞ്ചായത്തുകളിലെ വിഭജനം കോടതി തടഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ നഗരസഭകളിലെ വിഭജനം തെറ്റെന്ന് കണ്ടെത്തിയിരിക്കുകയാണ്. പല പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ് വിഭജനത്തില്‍ വ്യാപക പരാതിയുണ്ട്. ഇതിനിടെയാണ് കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.