വടകര: പ്രമുഖ സോഷ്യലിസ്റ്റും എച്ച്എംഎസ് നേതാവുമായിരുന്ന സി.ബാലന് വടകരയിലെ രാഷ്ട്രീയ രംഗത്തെ സൗമ്യ
മുഖമായിരുന്നെന്ന് എച്ച്എംഎസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന് പറഞ്ഞു. അതി ദാരിദ്ര്യത്തില്‍ നിന്നു പോലും സാമൂഹ്യ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയം ചെലവഴിച്ച ത്യാഗിവര്യനായിരുന്നു അദ്ദേഹം. സഹകരണ രംഗത്തും കലാ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സി.ബാലന്റെ നാലാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മനയത്ത് ചന്ദ്രന്. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് അഡ്വ.സി. വിനോദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി.ദാമോദരന്‍, ഏ.ടി.ശ്രീധരന്, എടയത്ത് ശ്രീധരന്, കെ.കെ.കൃഷ്ണന്, വി.പി.നാണു എന്നിവര്‍ പ്രസംഗിച്ചു. സി. കുമാരന് സ്വാഗതവും പ്രസാദ് വിലങ്ങില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍
സി.പി.രാജന്, പി പി.രാജന്, എന്‍.പി.മഹേഷ് ബാബു, പി.കെ.കുഞ്ഞിക്കണ്ണന്, കെ.എം.നാരായണന്, പി.പ്രദീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

