വടകര: ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നു കഞ്ചാവുമായി പോലീസ് പിടികൂടിയ യുവാക്കളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പാഴൂര്‍ സ്വദേശി മുതിരപ്പറമ്പില്‍ അബ്ദുള്‍ ബാസിത്ത് (24), കാസര്‍കോട് സ്വദേശി തൊണ്ടോട്ടി ആഷിക്ക് (21) എന്നിവരെയാണ് വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2018 മെയ് ആറിന് രാത്രി 8.5 മണി സമയത്ത് പൂളക്കോട് മുതിയേരിപ്പറമ്പിലുള്ള വീട്ടിന്ടെ വരാന്തയില്‍വെച്ച് പ്രതികളെ മൂന്ന് കിലോ730 ഗ്രാംകഞ്ചാവുമായി മാവൂര്‍ പോലീസ്സ്റ്റേഷന് സബ്ബ്പതികളെ പിടികൂടി എന്നാണ് കേസ്.പ്രതികള്ക്കെരെയുള്ള കുറ്റ? തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു.പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.