വടകര: ക്രിസമസ്-പുതുവത്സാരോഘോഷം കളറാക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാര യാത്രയുമായി കെഎസ്ആര്‍ടിസി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര.
23ന് മൂന്നാറിലേക്കാണ് ആദ്യയാത്ര. 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് വീണ്ടും മൂന്നാര്‍. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ചുമണിക്കൂര്‍ ജീപ്പ് ട്രക്കിങ്), 13ന് ഗവി യാത്ര. അടവി, പരുന്തുംപാറ, ഗവി വനയാത്ര, 20ന് ആഡംബരകപ്പലായ നെഫരട്ടി ക്രൂയിസ് യാത്ര, അഞ്ചുമണിക്കൂറാണ് കടല്‍യാത്ര. 16ന് മലക്കപ്പറാ, 29ന് മൂന്നാര്‍ എന്നിങ്ങനെയാണ് വടകരയില്‍ നിന്ന് കെ.എസ്.ആര്.ടി.സി. ആസൂത്രണം ചെയ്ത യാത്രകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7907608949.