കക്കട്ടില്‍: കക്കട്ട് കെ.മാളില്‍ ആധുനിക സജീകരണങ്ങളോടെ മാജിക് ഫ്രയിംസ് മള്‍ട്ടി പ്ലക്സ് തിയേറ്ററുകള്‍ വരുന്നു. ഔപചാരിക
ഉദ്ഘാടനം 19-ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് നാലിന് പ്രശസ്ത സിനിമാ താരം കുഞ്ചാക്കോ ബോബന് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിലിം ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷററും സിനിമാ നടനുമായ ലിസ്റ്റിന് സ്റ്റീഫന്‍, സിനിമാ താരം സജിന്‍ ഗോപു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മൂന്നു സ്ക്രീനുകളിലായി 422 സീറ്റുകളാണ് മള്‍ട്ടി പ്ലക്സ് തിയേറ്ററുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ ലൈന്‍ സംവിധാനത്തില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 130 രൂപയാണ് നിരക്ക്. റിക്ലൈനേഴ്സ് സീറ്റിന് 250 രൂപ. കഫ്തീരിയ അടക്കം എല്ലാ ആധുനിക സജ്ജീകരണങ്ങളും മള്‍ട്ടി പ്ലക്സില്‍ ലഭ്യമാണ്. ഉദ്ഘാടാനത്തോടനുബന്ധിച്ചു കലാപരിപാടികള്‍ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.മാള്‍ മാനേജിങ് ഡയറക്ടര്‍ കുമാരന് കണ്ടോത്ത്, മാജിക് ഫ്രെയിംസ് സിനിമാസ് ജനറല്‍ മാനേജര്‍ രാജേഷ് സെന്തില്‍, മാജിക് ഫ്രെയിം പ്രൊജക്റ്റ് കണ്‍സള്‍ടന്റ് വി.ആര്.രാംകുമാര്‍, കെ.മാള്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ രമേശന്
കയ്യാല, കെ.മാള്‍ മാനേജര്‍ റിയാസ് സുലൈമാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.പി.രാജന് എന്നിവര്‍ പങ്കെടുത്തു.