കൊയിലാണ്ടി: തീവണ്ടിയില്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് (66) ആണ്
മരിച്ചത്. രാവിലെ കോയമ്പത്തൂര്‍ പാസ്സഞ്ചറില് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നു അഗ്നി രക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആഗുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റസീന. മക്കള്‍: രഹ്ന, റഫ്സാന. മരുമകന്. സവാദ് (കുവൈത്ത്). സഹോദരങ്ങള്‍: നഫീസ, സലീം.
