കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ സംസ്ഥാന പാതയുടെ ഇരു വശങ്ങളിലേയും പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാവിധ
പ്രചരണ ബോര്‍ഡുകളും എടുത്തുമാറ്റാനും ഈ കാര്യത്തില്‍ കേരള ഹൈകോടതിയുടെ നിര്‍ദേശം പാലിച്ചു പാതയോരങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്പ്പുടുത്താനും സര്‍വ കക്ഷി യോഗം തീരുമാനിച്ചു. പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പ്രകാശന് കോടതി ഉത്തരവും ഗവ. നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. കെ കെ ദിനേശന്, എലിയാറ ആനന്ദന്, എന്‍,വി,ചന്ദ്രന്, എ പി കുഞ്ഞബ്ദുള്ള, വി പി നാണു, കുമാരന് പറമ്പത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
