കൊയിലാണ്ടി: ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്തത് കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണത്തില്‍
പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിവണ്ണുര് എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്ന് ഈ മാസത്തേക്ക് വിതരണത്തിന് വേണ്ട സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്ത സ്ഥിതിയാണ്.
ഈ മാസം അഞ്ച് മുതല്‍ റേഷന്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്റ്റോക്ക് പ്രശ്നം കാരണം ഒമ്പതാം തീയതി മുതലേ ആരംഭിച്ചുള്ളൂ. 20 ശതമാനം കടകളില്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിതരണം ചെയ്തതിന്റെ ലോറി വാടക ലഭിക്കാത്തതിനാല്‍ ലോറി തൊഴിലാളികള്‍ സമരത്തിലാണ്. ഏഴുമാസമായി ലോറിക്കാരും കരാറുകാരും സമരം നടത്തുന്ന പതിവ് രീതിയാണ് കാണുന്നത്. ഈക്കാരണത്താല്‍ സാധനനങ്ങള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും റേഷന്‍ വിതരണം മുടങ്ങുന്നതിന് ഇടയാക്കുന്നു. പതിവായി റേഷന്‍ വിതരണത്തില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്
സംസ്ഥാന സെക്രട്ടറി പി.പവിത്രന്, താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.