തിരുവനന്തപുരം: അവശ്യ മരുന്നുകള്‍ക്ക് വില കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ്
അസോസിയേഷന് സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഭീഷണിയാകുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോകുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഔഷധ കുത്തക കമ്പനികള്‍ക്ക് മരുന്നിന്റെ വില യഥേഷ്ടം കൂട്ടാനുള്ള അനുമതി
നല്കിയിരിക്കുന്നതെന്നു ടിപി രാമകൃഷ്ണന് കുറ്റപ്പെടുത്തി.
കട വാടകയ്ക്ക് ഏര്‍പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുക, ഔഷധ മന്ത്രാലയം രൂപീകരിക്കുക, ഓണ്‍ലൈന്‍ ഫാര്‍മസി നിര്‍ത്തലാക്കുക,
അസിസ്റ്റന്റ് ഫാര്‍മസി കോഴ്സ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംഘടന സംസ്ഥാന പ്രസിഡന്റ് യോഹന്നാന് കുട്ടി അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി
അംഗം എം ജി മീനാമ്പിക, കെഇയു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിനി പി എസ്, ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ സി നവീന്‍ ചന്ദ്, ടീ സതീശന്, എം ആര് അജിത് കിഷോര്‍, ഷിജി ജേക്കബ്, എ അജിത് കുമാര്‍ ആലപ്പുഴ ഗോപകുമാര്‍ തൃശൂര്‍, നവീന്‍ ലാല്‍ പാടിക്കുന്ന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. മ്യൂസിയം പോലീസ് സ്റ്റേഷന് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് അന്‍സാരി പി ജെ, ബിജുലാല്‍, ഷിസി പകല്കുറി, ഷീബ സേതുലാല്‍, മോഹന്‍ദാസ് രേഖത്ത്, ജിനന് ടീ ബി എന്നിവര്‍ നേതൃത്വം നല്കി.