പുറമേരി: പ്രമുഖസഹകാരിയായിരുന്ന പി.ബാലകൃഷ്ണ കുറുപ്പിന്റെ സ്മരണാര്‍ഥം പുറമേരി പഞ്ചായത്ത് വനിതാ
കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സഹകാരി അവാര്‍ഡ് വടകര താലൂക്ക് കാര്‍ഷിക വികസന ബേങ്ക് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പടയന്‍ കുഞ്ഞമ്മദിന്. ജൂറി കമ്മറ്റി ഭാരവാഹികളായ കെ.സജീവന്, പി.ദാമോദരന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് 26 ന് വൈകീട്ട് 4 ന് പുറമേരിയില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ സമ്മാനിക്കും
