അഴിയൂര്‍: മാനദണ്ഡങ്ങള്‍ കാറ്റില്‍ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാര്‍ഡ് വിഭജനത്തിനെതിരെ യുഡിഎഫ്
അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സിപിഎം മാനദണ്ഡം മറികടന്നു വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന നീക്കം ചെറുക്കുമെന്ന് അദ്ദഹം പറഞ്ഞു. ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റഹീം അധ്യഷത വഹിച്ചു. ടി.സി രാമചന്ദ്രന്, പ്രദിപ് ചോമ്പാല, കെ.പി വിജയന്, ശശിധരന് തോട്ടത്തില്‍, കെപി ചെറിയ കോയ, കെ.പി.രവി, ഹാരിസ് മുക്കാളി, സിറാജ് മുക്കാളി,
കെ വി ബാലകൃഷ്ണന്, ശശിധരന് കെ.എം, നസീര്‍ വിരോളി, ടി.ഷാനിദ്, പുരുഷു രാമത്ത്, എന്നിവര്‍ സംസാരിച്ചു.

