വേളം: മണിമല ആക്റ്റീവ് പ്ലാനറ്റ് പാര്‍ക്കില്‍ ജോലി ചെയ്തുവരുന്ന നൂറോളം തൊഴിലാളികള്‍ ആരംഭിച്ച സമരം ഒത്തുതീര്‍ന്നു.
വേതനം വര്‍ധിപ്പിക്കുക, ജോലി സമയം 8 മണിക്കൂറായി കുറക്കുക, മിനിമം ബോണസ് നല്‍കുക, ലീവ് ആനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും മാനേജ്മെന്റ് ചര്‍ച്ചക്ക് വിളിക്കാത്ത സാഹചര്യത്തിലായിരുന്നു സമരം തുടങ്ങിയത്.
ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം പിന്‍വലിച്ചു. മാനേജ്മെന്റുമായുള്ള ചര്‍ച്ചയില്‍ ശമ്പളം 20 ശതമാനം വര്‍ധിപ്പിക്കാനും സമയം നിലവിലുള്ളതില്‍ നിന്ന് ഒരു മണിക്കൂര്‍ കുറക്കാനും തീരുമാനമായി. ബോണസ് ഉള്‍പ്പെടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കും
എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍ന്നത്. ചര്‍ച്ചയില്‍ സിഐടിയു ഏരിയ സെക്രട്ടറി എ.എം.റഷീദ്, ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ഏരിയ സെക്രട്ടറി കെ.ടി.രാജന്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.വത്സന്, ഡിവിഷന് പ്രസിഡന്റ് ഒ.പി.വിനോദന്‍, സെക്രട്ടറി സി.എം.കുമാരന്, വാര്‍ഡ് മെമ്പര്‍ കുമാരന് എന്നിവര്‍ പങ്കെടുത്തു.
നേരത്തെ സമരം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. ഒ.പി വിനോദന്‍ അധ്യക്ഷനായി.