കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും ലയന്‍സ് ഇന്റര്‍നാഷണലിന്റെയും
സംയുക്താഭിമുഖ്യത്തില്‍ നടക്കാവ് ഹോളി ക്രോസ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധ-അവബോധ പരിപാടിയായ ‘സൗഖ്യ’യുടെ ഭാഗമായാണ് ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ബോധിപ്പിക്കുന്നതാണ് ഷുഗര്‍ ബോര്‍ഡുകള്‍. ആരോഗ്യത്തിന് ഗുണകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ക്ക് പകരം ആരോഗ്യകരമായ
സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി വെള്ളം കുടിക്കുന്നതിന്റെ ആവശ്യകതയും ശരീരത്തില്‍ ആവശ്യമായ അളവില്‍ വെള്ളം ഇല്ലാതിരിക്കുന്നത്തിലൂടെ ഉണ്ടായേക്കാവുന്ന ഹ്രസ്വകാല – ദീര്‍ഘ കാല പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള പ്രചാരണങ്ങള്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നിര്‍വഹിക്കും. ഇതിന്റെ ഭാഗമായാണ് നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തി ബെല്ല് അടിക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്. ‘വാട്ടര്‍ ബെല്ല്’ എന്ന പേരിലുള്ള ഈ പദ്ധതിയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
ഈ മാതൃകകള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ കൂട്ടായ നേതൃത്വത്തില്‍ ഫലപ്രദമായ പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കും. ഇത്
സംബന്ധിച്ച ബഹുമുഖങ്ങളായ ഓണ്‍ലൈന്‍ – ഓഫ്ലൈന് പ്രചാരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കും. പൊതുജന പങ്കാളിത്തത്തോടെ പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടി ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
കോളേജുകളില്‍ നടന്ന പരിപാടികളില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സക്കീര്‍ ഹുസൈന്, ലയണ്‍സ് ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ. സെല്‍വരാജ്, ജില്ലാ ജനറല്‍ ആശുപത്രി ഫിസിഷ്യന്‍ ഡോ.ജമീല്‍ ഷാജിര്‍, കോളേജ് അധികൃതര്‍ എന്നിവര്‍ സംബന്ധിച്ചു. കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളാണ് പരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നത്.