വടകര: പാണക്കാട് തങ്ങളെ അവഹേളിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ മുക്കം ഉമ്മര്‍ ഫൈസിക്കെതിരെ വടകര ജുമുഅത്ത്
പള്ളി ദര്‍സ് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം. സമസ്ത മുശാവറയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ജനറല്‍ബോഡി ആവശ്യപ്പെട്ടു.
ഇതോടൊപ്പം പാലക്കാട് ഉപ തെരെഞ്ഞെടുപ്പുവേളയില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഉദ്ദേശിച്ച് സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യം കൈകാര്യം ചെയ്ത മേനേജ്മെന്റിലെ ചുമതലപ്പെട്ടവരേയും സമസ്തയുടെയും വിദ്യാഭ്യാസബോര്‍ഡിന്റെയും ലെറ്റര്‍ പേഡ് ഉപയോഗിച്ച് വ്യജ പ്രസ്താവന ഇറക്കിയ മോയിന്കുട്ടിയേയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്നും പ്രമേയം
ഐക്യകണേ്ഠന ആവശ്യപ്പെട്ടു.
ദര്‍സ് കമ്മിറ്റി ജനറല്‍ ബോഡി യോഗം 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.സി.അസ്സന് കുട്ടിഹാജി (പ്രസിഡന്റ്), കെ.കെ.മഹമ്മൂദ് ഹാജി, പി.വി.സി.മമ്മു ഹാജി (വൈസ്പ്രസിഡന്റുമാര്‍), എ.പി.മഹമൂദ് ഹാജി (ജനറല്‍ സെക്രട്ടറി), എന്‍.പി.അബ്ദുള്ള ഹാജി, പി.വി.ഉമ്മര്‍ കുട്ടി ഹാജി (ജോ. സെക്രട്ടറിമാര്‍), ടി.പി ഇബ്രാഹിം ഹാജി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഡോ. അബ്ദള്‍ ലത്തീഫ് നദവി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.