നാദാപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തുണേരി
വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് ബംഗളത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ ആവോലം രാധാകൃഷ്ണന്, കെ പി സി തങ്ങള്‍, അശോകന് തുണേരി, പി.രാമചന്ദ്രന്, നടക്കേന്റവിട അമ്മദ് ഹാജി, സുധ സത്യന്, റഷീദ്, ടി.മൂസ ഹാജി, ടി.പി.അബ്ദുള്ള, കളത്തില്‍ മൊയ്തു ഹാജി, വി.കെ.രജീഷ്, പി.പി.സുരേഷ് കുമാര്‍, കെ.യു.സാലിഹ്, പി.ഷാഹിന, കെ. മധു മോഹന്‍, ഫസല്‍ മാട്ടാന്‍, റെ ജൂല നെടുമ്പ്രത്ത്, എം.ഹരിശങ്കര്‍, എം.രജില കിഴക്കു കരമല്‍, ജി.മോഹനന്, ലീഷ കൂഞ്ഞിപ്പുരയില് എന്നിവര്‍ പ്രസംഗിച്ചു.
