കുറ്റ്യാടി: കെഎസ്എസ്പിഎ കുറ്യാടി നിയോജക മണ്ഡലം കമ്മറ്റി പെന്ഷന് ദിനം ആചരിച്ചു. കോട്ടപ്പള്ളിയില്‍ സംഘടിപ്പിച്ച
ദിനാചരണ പരിപാടി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി.വിനോദന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു. എം.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്, കെ.കെ.പ്രദ്യുമ്നന്, വി.പി.സര്‍വ്വോത്തമന്‍ ,ചന്ദ്രബാബു, കെ.പി.മോഹന്‍ദാസ്, സി.എം.സതീശന്, വി.പി.കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
