വടകര: മാഹിയില്‍ നിന്ന് ലോറിയില്‍ കടത്തിയ 180 കുപ്പി വിദേശ മദ്യം എക്സൈസ് പിടികൂടി. ക്രിസ്മസ്-ന്യൂ ഇയര്‍
സ്പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി ആരംഭിച്ച വാഹന പരിശോധനയിലാണ് ഇത്രയേറെ മദ്യം പിടികൂടിയത്.
പുലര്‍ച്ചെ 3.30ന് എക്സൈസ് വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണും പാര്‍ട്ടിയും ചേര്‍ന്ന് കെടി.ബസാറില്‍ നിന്നാണ് മദ്യവുമായി എത്തിയ ലോറി പിടികൂടിയത്. കെഎല്‍-01 കെ.4122 നമ്പര്‍ ലോറിയില്‍ പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പനാവകാശമുള്ള 140.25 ലിറ്റര്‍ മദ്യമാണ് കണ്ടെടുത്തത്. ലോറി ഓടിച്ച കന്യാകുമാരി വിളവന്‍കോട് പാലൂര് മങ്കരൈ പ്ലാഗത്ത്
വീട്ടില്‍ പുരുഷോത്തമനെ (60) എക്സൈസ് അറസ്റ്റ് ചെയ്തു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ( ഗ്രേഡ്), സായിദാസ് കെ.പി, ഉനൈസ് എന്‍.എം, ഡ്രൈവര്‍ പ്രജീഷ് ഇ.കെ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും
ഏര്‍പ്പെടുത്തിയതായി എക്സൈസ് അറിയിച്ചു.



എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും
