വടകര: കോട്ടപ്പള്ളിയില്‍ കര്ഷകന് വളര്‍ത്തുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. എടത്തില്‍ കരീം വളര്‍ത്തുന്ന
മത്സ്യങ്ങളാണ് കുളത്തില്‍ ചത്ത് പൊന്തിയിരിക്കുന്നത്. വിഷം കലര്‍ത്തിയതാണെന്നാണ് പരാതി.
വിളവെടുപ്പിനു പാകമായ മത്സ്യങ്ങളെ രാത്രിയുടെ മറവില്‍ കുളത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നു പറയുന്നു. രാവിലെ തീറ്റ കൊടുക്കാന്‍ ചെന്നപ്പോഴാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. കുളത്തിന് സമീപത്തായി വിഷകുപ്പികള് കണ്ടെത്തി. ഫിഷറീസിന്റെയും ഗ്രാമപഞ്ചായത്തിന്റയും പദ്ധതിയില്‍ പെടുത്തി നടത്തി വരുന്ന മത്സ്യകൃഷിയാണ് ഈ രൂപത്തില്‍ നശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബവിത്ത് മലോല്‍, നബീല
കെ സി, ഫിഷറീസ് കോര്‍ഡിനേറ്റര്‍ സുധിന കൊയ്യാള എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു