ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ചെട്ട്യാംപറമ്പ് കനാല്‍ പാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ
ശശി ഉദ്ഘാടനം ചെയ്തു. കടമേരി, മംഗലാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനാല്‍ പാലം പൂര്‍ത്തിയായതോടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ഥ്യമായത്. ജില്ലാ പഞ്ചായത്ത് ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണി പൂര്‍ത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എം.വിമല, പി.സുരേന്ദ്രന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ.നാണു, കുറ്റിയില്‍ അസീസ്, സി.വി. കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ സുബിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ്
മെംബര്‍ ടി.കെ.ഹാരിസ് സ്വാഗതവും കണ്‍വീനര്‍ സി.കെ.അരവിന്ദന് നന്ദിയും പറഞ്ഞു.