വടകര: പ്രമുഖ സോഷ്യലിസ്റ്റും കൈത്തറി തൊഴിലാളി യൂണിയന് (എച്ച്എംഎസ്) സംസ്ഥാന പ്രസിഡന്റും വടകര കോ-
ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡഡന്റും ജനതാദള്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന സി.ബാലന്റെ നാലാം ചരമ വാര്‍ഷികം ആര്‍ജെഡി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ബുധന്‍) വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിനു പുഷ്പാര്‍ച്ചന, വൈകുന്നേരം നാലിന് വടകര ടൗണ്‍ഹാളിനടുത്തുള്ള ഓറഞ്ച് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം എന്നിവ നടക്കും. പരിപാടിയില്‍ ആര്‍ജെഡി, എച്ച്എംഎസ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി.വിനോദന്‍, സെക്രട്ടറി പ്രസാദ് വിലങ്ങില്‍ എന്നിവര്‍ അറിയിച്ചു.
