വട്ടോളി: വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ റിട്ട.കായികാധ്യാപകന് കെ. ഉപേന്ദ്രന്റെ മരണം നാടിന്റെ നൊമ്പരമായി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയപ്പോഴായിരുന്നു മരണം.
കായിക രംഗത്ത് മാത്രമല്ല, കലാ-ശാസ്ത്ര രംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവന നല്‍കിയതായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിക്കുന്നു. കായികാധ്യാപകനെന്ന നിലയില്‍ ഉപജില്ല, ജില്ലാ മേളകളില്‍ സംഘാടകനായും മേള നിയന്ത്രിച്ചും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെടി പരിപാലനം, പക്ഷി വളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലൊക്കെ തല്പരനായിരുന്നു. നിരവധി കായിക താരങ്ങളെ വളര്‍ത്തി കൊണ്ടുവരികയും പ്രോല്‍സാഹിപ്പിക്കുകയും അവരെ മത്സരങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വട്ടോളി സംസ്കൃതം സ്കൂളിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉപേന്ദ്രന് നല്കിയ സംഭാവന ഏറെ വലുതാണെന്ന് പ്രധാനാധ്യാപിക വി.പി.ശ്രീജ പറഞ്ഞു.
സഹപ്രവര്‍ത്തകനായും കുട്ടുകാരനായും എല്ലാറ്റിനും കൂടെ നിന്ന സൗമ്യനായ അധ്യാപകനായിരുന്നു അദ്ദേഹം എന്ന് സംസ്കൃതം സ്കൂള്‍ സ്റ്റാഫും പി.ടി.എ.യും അനുസ്മരിക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സ്കുളില്‍ നടന്ന ഉപജില്ലാ കലോത്സവങ്ങളില്‍ മുഴുവന്‍ സമയ സംഘാടകനായി ഉപേന്ദ്രന് നിറഞ്ഞു നിന്നു. ഗുരുവായൂരില്‍ നിന്ന് എത്തിച്ച മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മര്‍ച്ചന്റ് നേവിയില്‍ ജോലി
ചെയ്യുന്ന മകന്റെ വിവരത്തിനുസരിച്ച്
വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
-ആനന്ദന് എലിയാറ