കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികൾ
നിരോധിച്ചാൽ മതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവൃത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. അതേസമയം വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ക്യാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്സ് അല്ല, പൊളിട്രിക്സ് ആണ് നിരോധിക്കേണ്ടത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും. മഹാരാജാസ് കോളജിലെ എസ്എഫ്ഐ-കെഎസ്
യു സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

