വടകര: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ജില്ലാ പ്രതിനിധി സഭ ബുധനാഴ്ച വടകരയില്‍ നടക്കുമെന്ന്
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നജീബ് അത്തോളി നഗറില്‍ (ടൗണ്‍ഹാള്‍) 18ന് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യും. 2024-27 കാലയളവിലേക്കുള്ള ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളെയും ഭാരവാഹികളേയും പ്രതിനിധി സഭ തെരഞ്ഞെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍, ട്രഷറര്‍ എന്‍.കെ.റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി ഇഖ്റാമുല്‍ ഹഖ് എന്നിവര്‍ സംസാരിക്കും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പതാക ഉയര്‍ത്തും.
പ്രതിനിധിസഭയ്ക്ക് ശേഷം വൈകുന്നേരം 5 മണിക്ക് സാംസ്കാരിക ചത്വരത്തില്‍ പുതിയ ജില്ലാ കമ്മിറ്റിക്ക് വടകര നിയോജക കമ്മിറ്റി സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ശംസീര്‍ ചോമ്പാല, ജില്ലാ കമ്മിറ്റി അംഗം ബാലന് നടുവണ്ണൂര്‍, വി.പി.ഷറഫുദീന്‍ എന്നിവര്‍ പങ്കെടുത്തു.