വടകര: പുതുപ്പണത്തെ പ്രീമെട്രിക് ഹോസ്റ്റല്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ.കെ.രമ എംഎല്‍എ.
ഡിസംബര്‍ 20ന് വൈകുന്നേരം നാലിന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്.കേളു തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. ഇതിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗത്തിലുള്ള കുട്ടികളുടെ പഠനത്തിന് സഹായകമാകും വിധം പുതിയ കെട്ടിടം പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. നേരത്തെ പാലോളിപാലത്തുണ്ടായിരുന്ന തകര്‍ന്നുവീഴാറായ കെട്ടിടത്തിലായിരുന്നു ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ യാതൊരു
അടിസ്ഥാന സൗകര്യവുമില്ലാതെ വലിയ പ്രയാസം അനുഭവിച്ചിരുന്ന കുട്ടികള്‍ക്ക് പുതിയ കെട്ടിടം വരുന്നത് ഏറെ ആശ്വാസകരമാകും.
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി കൈമാറി കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പദ്ധതി നടത്തിപ്പിനായുള്ള ഇടപെടലുകള്‍ ത്വരിതപ്പെട്ടത്. 4.82 കോടി രൂപയുടെ പദ്ധതിയില്‍ മൂന്നു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. തറക്കല്ലിടല്‍ പൂര്‍ത്തിയായ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനിടയില്‍ പുതിയ പ്രീമെട്രിക് ഹോസ്റ്റല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ ജെഎന്‍എം സ്കൂളിനോട് ചേര്‍ന്ന വാടക കെട്ടിടത്തിലാണ്
ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സിന്ധു അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആയുഷ് ഗോയല്‍ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ കെ പി സജീവ് കുമാര്‍, സിന്ധു പ്രേമന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രീതി, ബാജേഷ്, ഹരിദാസന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സിപി ചന്ദ്രന്, ഇ. കെ വത്സരാജ്, സുധീഷ്, എ. കെ പ്രദീപ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്പേഴ്സന് കെ.പി ബിന്ദു ചെയര്‍മാനും ടി.ഡി.ഒ ശ്രീജ കുമാരി കണ്‍വീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു.