കുറ്റ്യാടി: പാലേരി പാറക്കടവിലെ പ്രൊഫ: വി.കുഞ്ഞബ്ദുല്ല (71) അന്തരിച്ചു. ഫാറൂഖ് കോളജ് മുന്‍ ഇംഗ്ലീഷ് അധ്യാപകനും മാധ്യമം
വിദേശകാര്യ കോളമിസ്റ്റുമാണ്. കുറ്റ്യാടി സിറ്റിസണ്‍സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സംഘടനയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബുഷറ. മക്കള്‍: ഷഫീഖ്, ആഷിക് (ഇരുവരും ബഹറൈന്‍), ഷാഹിന. മരുമക്കള്‍: ലൂന, ഇബ്രാഹിം. സഹോദരങ്ങള്‍: പാത്തു അരീക്കല്‍ (മുയിപ്പോത്ത്), വി. കുഞ്ഞമ്മദ്, സൈനബ ചരളില്‍ (കാക്കുനി), വി. മുഹമ്മദലി, വി.യൂസഫ്. മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 9 മണിക്ക് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍.
