മണിയൂര്‍: വൈദ്യുതി ചാര്‍ജ് വീണ്ടും ഭീമമായി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാര്‍ കുറുവാസംഘത്തിന്
സമാനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു. സമസ്ത മേഖലകളിലും വര്‍ധനവ് വരുത്തി കൊള്ളക്ക് സമാനമായ രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി കണ്ട് 4 രൂപ 16 പൈസക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കാരാര്‍ റദ്ദാക്കി അദാനിയില്‍ നിന്നു പത്തു രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് പിണറായി സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കോണ്‍ഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണിയൂര്‍ ഇലക്ട്രിസിറ്റി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ
അധ്യക്ഷത വഹിച്ചു. എടവത്ത്കണ്ടി കുഞ്ഞിരാമന്, സി.പി.വിശ്വനാഥന്, ടി.ഭാസ്കരന്, ബവിത്ത് മലോല്‍, കൊളായിരാമചന്ദ്രന്, മനോജ് കെ.പി, അശറഫ് ചാലില്‍, എം.കെ.ഹമീദ്, ബിജുപ്രസാദ്, ചന്ദ്രന്മൂഴിക്കല്, അബ്ദുള്‍ റസാഖ് മഠത്തില്‍, ആര്.രാമകൃഷ്ണന്, രമേശ് നൊച്ചാട്ട്, ഗിമേഷ് മങ്കര, ശാലിനി.കെ.വി, രഞ്ജിനി വെള്ളാച്ചേരി, രവി.എന്‍.കെ, അശറഫ്.പി.എം, ജിഷ.കെ.പി, ബവിത തിരുവള്ളൂര്‍, കമല.ആര്.പണിക്കര്‍, പ്രമീള.ഒ.പി എന്നിവര്‍ സംസാരിച്ചു.