കൊയിലാണ്ടി: മള്‍ട്ടി പര്‍പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസ് സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റിന്
ഡിസംബര്‍ 20 ന് തുടക്കമാവും കൊയിലാണ്ടി റെയില്‍വെ മേല്‍ പാലത്തിന് കിഴക്ക് മുത്താമ്പി റോഡില്‍ പഴയ ടോള്‍ ബൂത്തിന് സമീപം സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോംപ്കോസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഗുണ കേവാണ് ഹെസ്റ്റിന്റെ പ്രധാന സവിശേഷത. കൊടൈക്കനാലിലെ ഗുണ കേവിന്റെ മാതൃകയില്‍ ഒരുക്കുന്ന ഇത്തരമൊരു പ്രദര്‍ശനം വടക്കേ മലബാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന പക്ഷികളെ തുറന്നു വിട്ടുള്ള അത്ഭുത ലോകമാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന നിരവധി അമ്യൂസ് ഉപകരണങ്ങള്‍, ഫുഡ് കോര്‍ട്ട്, വ്യാപാര സ്റ്റാളുകള്‍, ഫാമിലി ഗെയിം, കാര്‍ഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ്
പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മൂന്ന് മുതല്‍ രാത്രി 9.30 വരെ നടക്കുന്ന പ്രദര്‍ശനം ജനുവരി അഞ്ച് വരെ നീളും. വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റ് 20ന് വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫെസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ ഘോഷയാത്രയും നടക്കുമെന്ന് അറിയിച്ചു
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ കെ.സത്യന്, പി.ബാബുരാജ്, സി.കെ.മനോജ്, എം.അഡ്വ. പി.പ്രശാന്ത്, ബിന്ദു സോമന്, അനില്‍ പറമ്പത്ത്, അനുഷ, ഷാഫി അമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.