കക്കട്ടില്‍: സമഗ്ര ശിക്ഷ കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്നേഹസംഗമം തേജസ് അരൂര്‍ ഗ്രാമതീരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കുവേണ്ടി രൂപ രേവതി അവതരിപ്പിച്ച വയലിന് ഫ്യൂഷന്‍ ശ്രദ്ധേയമായി. കുട്ടികള്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ വായിച്ചും കുട്ടികള്‍ക്ക് വേണ്ടി കളിരീതിയിലും വാദ്യോപകരണങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ ഉപയോഗിച്ചും നടത്തിയ ഫ്യൂഷന്‍ വേറിട്ട അനുഭവമായി. സംഗീതജ്ഞരായ സുമേഷ് ആനന്ദ്, ഡെന്‍സണ്‍ ഫെര്‍ണാണ്ടസ്, ജിയോ ജേക്കബ് ,കൃഷ്ണപ്രസാദ് എന്നിവരുടെ പെര്‍ഫോമന്‍സും സംഗീത സദസിനു മാറ്റ് കൂട്ടി. തുടര്‍ന്ന് ശ്രീകല സംഗീത വിദ്യാലയത്തിന്റെ ഗാനമേളയും സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം നിര്‍വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ.രവി, ഷാജി സെബാസ്റ്റ്യന്‍, സി.സൂപ്പി എന്നിവര്‍ സംസാരിച്ചു. വി.ജെ.സത്യജിത്ത്
സ്വാഗതം പറഞ്ഞു.

