വടകര: തണ്ണീര്‍പന്തലില്‍ അശ്വിന് ബസ് തടഞ്ഞു തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി
യൂനിയന്‍ വടകര-തണ്ണീര്‍ പന്തല്‍, വടകര-വില്യാപ്പള്ളി-ആയഞ്ചേരി റൂട്ടില്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ചു. അക്രമത്തെ കുറിച്ച് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വധഭീഷണി നടത്തിയത് ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്പി പി.നിധിന് രാജ് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളായ എ.സതീശന്, എം.ബാലകൃഷ്ണന്, മടപ്പള്ളി മോഹനന്, വിനോദ് ചെറിയത്ത്, അഡ്വ. ഇ.നാരായണന് നായര്‍, ദിലീപന്, സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വടകര-തണീര്‍പന്തല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശ്വിന് ബസ് തടഞ്ഞ് ഡ്രൈവര്‍ ഹരികൃഷ്ണന്, കണ്ടക്ടര്‍ മിഥുന്, ക്ലീനര്‍ രാജേഷ് എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ബുധനാഴ്ച അക്രമമുണ്ടായത്. സിസി പീടികക്ക് സമീപം ബസ് തടഞ്ഞു നിര്‍ത്തി കാറിലെത്തിയ
ക്രിമിനല്‍ സംഘം തൊഴിലാളികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.