പാറക്കടവ്: അബ്ദുള്ള വല്ലന്‍കണ്ടത്തില്‍ രചിച്ച ‘ഒരു ചക്കക്കഥ’ യെ കുറിച്ച് സമഗ്രമായ ചര്‍ച്ച നടത്തി. ഉമ്മത്തൂര്‍ കോളജ്
ക്യാമ്പസില്‍ ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നല്ല വായനാ അനുഭവം പകരുന്ന കൃതിയാണ് ഒരു ചക്കക്കഥയെന്ന് അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. ലളിതമായ ശൈലിയില്‍ തടസ്സമില്ലാതെ വായിച്ചു പോകാന്‍ കഴിയുന്ന ഉള്ക്കാമ്പുള്ളവയാണ് ഇതിലെ ഓരോ കഥകളും. വലിച്ചു നീട്ടാതെ എളുപ്പം കഥ പറഞ്ഞു പോകുന്ന ശൈലിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നതെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 35 കഥകളുടെ സമാഹാരമാണ് ചക്കക്കഥ.
മുസ്ലിം ലീഗ് ഉമ്മത്തൂര്‍ പതിനാലാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ടി.കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവയിത്രിയും ഗ്രന്ഥകാരിയുമായ വി.രാജലക്ഷ്മി, ഇ.കുഞ്ഞബ്ദുള്ള, മുഹമ്മദ് പാറക്കടവ്, എ.ആമിന, പി.കെ.അബ്ദുള്ള, ഹമീദ് ഹാജി അമ്പലത്തിങ്കല്‍, രേണുക ഹരിദാസ്, അന്‍സാര്‍ കൊല്ലാടന്‍, പി.കുഞ്ഞബ്ദുള്ള, ആര്.പി.ഹസന്, അഹമദ് കിഴക്കയില്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ടി.യു. നിയോജക മണ്ഡലം സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ട മഠത്തില്‍
മഹമൂദ് ഹാജിയെ അഹമദ് പുന്നക്കല്‍ ഷാള്‍ അണിയിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ.സലാം സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടരി ലത്തീഫ് പൊന്നാണ്ടി നന്ദിയും പറഞ്ഞു.