വടകര: അപകടം സംഭവിക്കുമ്പോള്‍ അടിയന്തരമായി ചെയ്യേണ്ട പ്രഥമശുശ്രൂഷയെ സംബന്ധിച്ച് അറിയുക അനിവാര്യമാണ്.
വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ ഈ അറിവ് ഉപകരിക്കും. ഇതു സംബന്ധിച്ച ബോധവത്കരണവുമായി നാദാപുരം റോഡ് കാരക്കാട് അയല്‍പക്ക വേദി രംഗത്തെത്തി. അത്യാപത്ത് സംഭവിക്കുമ്പോള്‍ പകച്ച്‌പോകാതെ രക്ഷാപ്രവര്‍ത്തനത്തിന് എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു ബോധവല്‍ക്കരണ ക്ലാസ്. എയ്ഞ്ചല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍ സി.കെ.മനോജ് കുമാര്‍
പ്രഥമ ശുശ്രൂഷ ബോധവല്‍കരണ ക്ലാസെടുത്തു. ഡമോണ്‍സ്‌ട്രേഷനിലൂടെ നടന്ന ക്ലാസ് വിജ്ഞാനപ്രദമായി.
പാലേരി ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍പക്കവേദി സെക്രട്ടറി കെ.പി.രമേശന്‍ സ്വാഗതവും ബിന്ദു പാലിച്ചേരി നന്ദിയും പറഞ്ഞു.