കാര്‍ത്തികപ്പള്ളി: കടത്തനാട് കെപിസിജിഎം കളരിസംഘം 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കളരിസംഘം
കാര്‍ത്തികപ്പള്ളി ചിറക്കല്‍ ശാഖയില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ദീപു രാജിന്റെ അധ്യക്ഷതയില്‍ എടച്ചേരി സബ് ഇന്‍സ്പെക്ടര്‍ കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. കുങ്കുവച്ചേരി ചന്ദ്രന്, കെ വി ജയ്ദീപ്, ബിഥുന്‍, ദിലീപ് കെ.പി, പ്രിയേഷ് പി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗുരുക്കള്‍ മധു പുതുപ്പണം സ്വാഗതവും ചിറക്കല്‍ രാജന് ഗുരുക്കള്‍ നന്ദിയും പറഞ്ഞു. നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രഷര്‍, ഷുഗര്‍ പരിശോധനയും നടന്നു.
