പുറമേരി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന
എം.പി.കൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വിലാതപുരത്ത് നടന്ന ദിനാചരണ പരിപാടിയില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗം പി.ടി.കെ.കുഞ്ഞിരാമന് പതാക ഉയര്‍ത്തി തുടര്‍ന്ന് പ്രഭാത ഭേരിയും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി.
ആയഞ്ചേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ
പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, ജില്ലാ കൗണ്‍സില്‍ അംഗം ശ്രീജിത്ത് മുടപ്പിലായി, പി.കെ.ചന്ദ്രന്, സി.സുരേന്ദ്രന്, പി.സരള എന്നിവര്‍ പ്രസംഗിച്ചു.

ആയഞ്ചേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ
