നാദാപുരം: മത്സ്യ മാര്‍ക്കറ്റ്, ടൗണ്‍, ആശുപത്രി പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ രണ്ടു പേര്
അറസ്റ്റില്‍.
വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന സ്വദേശിയും നാദാപുരം റോയല്‍ കോംപ്ലക്സിലെ താമസക്കാരനുമായ അബ്ദുള്‍ ഹലീം (35), പുളിക്കൂലിലെ ആരിഫ് ക്വാട്ടേഴ്സിലെ താമസക്കാരന് ഖയാറുള് ലാസ്ക്കര്‍ (38) എന്നിവരെയാണ് കഞ്ചാവുമായി നാദാപുരം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോര്‍ത്ത് എല്‍പി സ്കൂള്‍ പരിസരത്ത് പട്രോളിംഗിനിടെയാണ് 22.36 കഞ്ചാവുമായി ലാസ്ക്കര്‍
പോലീസ് പിടിയിലായത്. നാദാപുരം മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് വില്പനക്കെത്തിച്ച 36.78 ഗ്രാം കഞ്ചാവുമായാണ് അബ്ദുള്‍ ഹലീമിനെ നാദാപുരം ഡിവൈഎസ്പി പി.പ്രമോദിന്റെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടുന്നത്. രണ്ട് പ്രതികളും ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.