നാദാപുരം: സര്‍ക്കാര്‍ തലത്തിലെ താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും പിന്‍വാതില്‍
നിയമനങ്ങള്‍ തൊഴില്‍ രഹിതരോടുള്ള വഞ്ചനയാണന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ പ്രവീണ്‍ അഭിപ്രായപ്പെട്ടു. പി.എസ്.സി നിയമനങ്ങള്‍ക്കുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും യുവാക്കളുടെ പ്രായ പരിധി വര്ധിപ്പിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാല്‍വെപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍വൈജെഡി മണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍വൈജെഡി മണ്ഡലം പ്രസിഡന്റ് അമല്‍ കോമത്ത് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ ഭാരവാഹികളായ പി.എം.നാണു, ഇ.കെ.സജിത് കുമാര്‍, ആര്‍വൈജെഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂര്, കെ.രജീഷ്, ജില്ലാ പ്രസിഡന്റ് പി. കിരണ്‍ജിത്ത്, സെക്രട്ടറി പ്രജീഷ് വള്ളില്‍, സ്വാഗത സംഘം
ചെയര്മാന് വത്സരാജ് മണലാട്ട്, കെ.വിനാസര്‍, വി.കെ.പവിത്രന്, യുവജനത മണ്ഡലം സെക്രട്ടറി രഞ്ജിത്ത് പി വളയം എന്നിവര്‍ പ്രസംഗിച്ചു.